
ദോഹ: ഖത്തർ നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിൽ ജനുവരി 4 മുതൽ 8 വരെ നടന്ന വിൽപ്പന കരാറുകളിലൂടെ റിയൽ എസ്റ്റേറ്റ് വ്യാപാരം QR371.352 മില്യൺ ആയി ഉയർന്നു.
ഈ കാലയളവിൽ ഭൂമി ഉൾപ്പെടെയുള്ള വിൽപ്പന കരാറുകളുടെ മൊത്തം മൂല്യം 314,535,182 റിയാൽ ആയിരുന്നു. ഇതോടൊപ്പം, റിയൽ എസ്റ്റേറ്റ് ബുള്ളറ്റിനിൽ രേഖപ്പെടുത്തിയ റെസിഡൻഷ്യൽ യൂണിറ്റുകളുടെ വിൽപ്പന മൂല്യം QR56,817,055 ആയി.
വകുപ്പ് പുറത്തിറക്കിയറിപ്പോർട്ട് പ്രകാരംഒഴിവുകിടക്കുന്ന ഭൂമികൾ, വസതികൾ, വാണിജ്യ കടകൾ, ഒരു ഹോട്ടൽ, റെസിഡൻഷ്യൽ യൂണിറ്റുകൾ തുടങ്ങിയവയാണ് പ്രധാനമായും വിൽപ്പനയ്ക്കു വിധേയമായത്.
അൽ റയ്യാൻ, ദോഹ, അൽ ദായേൻ, ഉം സലാൽ, അൽ വക്ര, അൽ ഖോർ, അൽ ദഖീറ, അൽ ഷമാൽ മുനിസിപ്പാലിറ്റികളിലും ലുസൈൽ 69, അൽ വുകൈർ, ദി പെർൾ, ലെഗ്തൈഫിയ, ഘർ ത്വൈലിബ്, അൽ ഖുറൈജ്, അൽ മഷാഫ് എന്നീ പ്രദേശങ്ങളിലുമാണ് വിൽപ്പന ഇടപാടുകൾ കൂടുതലായി നടന്നത്.
അതേസമയം, 2025 ഡിസംബർ 28 മുതൽ 2026 ജനുവരി 1 വരെ ഉള്ള കാലയളവിൽ റിയൽ എസ്റ്റേറ്റ് വിൽപ്പന കരാറുകളുടെ മൊത്തം മൂല്യം QR395 മില്യൺ കടന്നതായും അധികൃതർ വ്യക്തമാക്കി.











